റിയാദ്: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളായ ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് യാത്രാനിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. വയോജനങ്ങൾക്ക് പിന്തുണ നൽകുന്നതിനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമായാണ് ഈ പ്രത്യേക പദ്ധതി നടപ്പിലാക്കിയത്.
60 വയസ്സ് പിന്നിട്ടവർക്ക് ടിക്കറ്റ് വിതരണ കേന്ദ്രങ്ങളിൽ ദേശീയ തിരിച്ചറിയൽ കാർഡോ ഇഖാമയോ ഹാജരാക്കി ഈ ആനുകൂല്യം നേടാവുന്നതാണ്. പ്രായമായവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും തലസ്ഥാന നഗരിയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ സുഖകരമായി ഉപയോഗിക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]