വടകര ∙ ചെരണ്ടത്തൂർ ചിറയിൽ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാൻ ഇടമില്ലാതെ കർഷകർ വലയുന്നു. വിളവെടുത്ത ശേഷം സപ്ലൈകോ നെല്ല് കൊണ്ടു പോകാൻ രണ്ടു മാസമെങ്കിലും കഴിയും.
അതു വരെ സൂക്ഷിക്കാൻ ചിറയിൽ സൗകര്യമില്ല. സംഭരണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഒരു ഏക്കറിൽ രണ്ടായിരം കിലോ നെല്ല് കിട്ടുന്ന ചിറയിൽ 500 നും ആയിരത്തിനും ഇടയിൽ ഏക്കർ ഭൂമിയിലാണ് കൃഷി നടക്കുന്നത്.
ഏപ്രിൽ മാസത്തോടെ കൊയ്ത്ത് തുടങ്ങിയാൽ നെല്ല് സൂക്ഷിക്കുന്നത് ഷീറ്റ് കൊണ്ടു മറച്ച സ്ഥലത്താണ്. പലരും വൻ തുക വാടക നൽകി നെല്ല് സൂക്ഷിക്കുകയാണ്.
വാടകയ്ക്ക് എടുക്കുന്ന മുറിയിലേക്ക് നെല്ല് എത്തിക്കാൻ ലോറി വാടകയും നൽകണം. പണച്ചെലവ് ഏറെയുള്ള നെൽക്കൃഷിയിൽ ഇതൊക്കെ കർഷകന് ബാധ്യതയാവുന്നു.
സർക്കാർ തലത്തിലോ ത്രിതല പഞ്ചായത്ത് തലത്തിലോ സംഭരണ കേന്ദ്രം തുടങ്ങുമെന്ന പ്രത്യാശയുണ്ടായിരുന്നു.
സപ്ലൈകോ സ്വന്തമായി സ്ഥാപിക്കുന്നുമില്ല. സഹകരണ സംഘങ്ങൾ ഇത്തരം ആലോചന നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
ചിറയിൽ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് എളമ്പിലാട് ആർജെഡി യോഗം ആവശ്യപ്പെട്ടു. വി.സദാനന്ദൻ അധ്യക്ഷത വഹിച്ചു.
കെ.പി.കുഞ്ഞിരാമൻ, സി.വിനോദൻ, ടി.ടി.മൊയ്തു, വി.എം.ഷൈനി, സി.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]