ന്യൂഡൽഹി∙ സർക്കാരിന് അയ്യപ്പ സംഗമം നടത്താമെന്നു
. അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയ
ഉത്തരവിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
പമ്പയിൽ ഈ മാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽ നിന്നു ഫണ്ട് ചെലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് പരിപാടിക്കെതിരെ ഹർജി നൽകിയത്. എന്നാൽ, എല്ലാ വിശ്വാസികളെയും ഒരേ പോലെ പരിഗണിക്കണമെന്നും വിഐപികൾക്കുള്ള സുരക്ഷാ ഏർപ്പാടുകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകരുതെന്നും നിർദേശിച്ച് ഹൈക്കോടതി സംഗമത്തിന് അനുമതി നൽകിയിരുന്നു.
ഈ വിധിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഇടപെടാനില്ലെന്നു വ്യക്തമാക്കിയത്.
അയ്യപ്പ സംഗമത്തിന്റെ വരവുചെലവു കണക്കുകൾ എല്ലാം സുതാര്യമായിരിക്കണമെന്നും സംഗമം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്പെഷൽ കമ്മിഷണർക്ക് കൈമാറി കോടതിയെ അറിയിക്കാനും നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. അയ്യപ്പ സംഗമം നടത്തുമ്പോൾ ശബരിമലയുടെ പവിത്രതയെ ബാധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്നും ശബരിമലയുടെ വികസന കാര്യത്തിൽ സംഗമത്തിന് എത്തുന്നവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുമെന്നും സ്വമേധയാ മുന്നോട്ടു വരുന്ന സ്പോൺസർമാരില് നിന്നാണ് പണം സ്വീകരിക്കുകയെന്നും സർക്കാർ അറിയിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3000 അയ്യപ്പഭക്തർ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]