ധർമടം ∙ റെയിൽവേ സ്റ്റേഷനിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിപ്പാത വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.
കഴിഞ്ഞദിവസം സ്റ്റേഷനു സമീപം നടന്നുപോവുകയായിരുന്ന ഗൃഹനാഥ ട്രെയിൻ തട്ടി മരിച്ചിരുന്നു. കണ്ണൂർ – തലശ്ശേരി റൂട്ടിൽ ദേശീയപാതയിലൂടെ എത്തുന്നവർക്ക് ധർമടത്തെ പ്രധാനപ്പെട്ട
സ്ഥാപനങ്ങളിലേക്കു നടന്നെത്താൻ റെയിൽപാളം കുറുകെ കടക്കണം. ഗവ.
ബ്രണ്ണൻ കോളജ്, കണ്ണൂർ ഡയറ്റ്, ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂൾ, അസാപ് കേന്ദ്രം, എൻടിടിഎഫ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കു നടന്നെത്താൻ ഇതാണ് എളുപ്പവഴി. ഇതിനുപുറമേ സ്റ്റേഷന് ഇരുഭാഗത്തുമുള്ള നൂറുകണക്കിന് വീടുകളിലുള്ളവർ നടന്നുപോകുന്നതും ഇതുവഴിയാണ്.
മുൻപത്തേക്കാൾ ട്രെയിനുകൾ കൂടുകയും വേഗം കൂടുകയും ചെയ്തതോടെ പാളം കുറുകെകടന്നുള്ള യാത്ര അതീവ ദുഷ്കരമാണ്.
കുട്ടികളും വയോധികരുമുൾപ്പെടെ നൂറുകണക്കിന് ആൾക്കാരാണ് ഇതുവഴി നിത്യവും അപകടയാത്ര നടത്തുന്നത്. ഒട്ടേറെ വിദ്യാർഥികളും ഇതുവഴി നടന്നുപോകുന്നുണ്ട്.
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഇരു പ്ലാറ്റ്ഫോമുകളും ഉയർത്തിയതോടെ പാളം കുറുകെകടക്കുന്നതു കൂടുതൽ ദുഷ്കരമായിട്ടുണ്ട്. പ്ലാറ്റ്ഫോമിൽനിന്ന് പാളത്തിലിറങ്ങി അടുത്ത പ്ലാറ്റ്ഫോമിൽ കയറുന്നതും സാഹസമാണ്.
പ്രദേശത്ത് അടിപ്പാത വേണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
ധർമടം പഞ്ചായത്തും വിവിധ രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ഉയർത്തി രംഗത്തുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുൾപ്പെടുന്ന കർമസമിതിയും പ്രവർത്തിക്കുന്നു.
കേന്ദ്രമന്ത്രിയെയും മുഖ്യമന്ത്രിയെയും മറ്റു ജനപ്രതിനിധികളെയും ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ടെങ്കിലും അടിപ്പാത മാത്രം വരുന്നില്ല.നേരത്തേയുള്ള ശോച്യാവസ്ഥ മാറ്റി ധർമടം സ്റ്റേഷൻ നവീകരിച്ച സാഹചര്യത്തിൽ ഇവിടെ അടിപ്പാത നിർമിക്കാൻ റെയിൽവേ അധികാരികളിൽ ജനപ്രതിനിധികൾ കൂട്ടായി സമ്മർദം ചെലുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]