കൊച്ചി∙ ക്രൂസ് കപ്പലുകൾ കടലിൽ മാത്രമല്ല ലോകമാകെ നദികളിലും ഉണ്ടെന്നും നദികളിലെ ക്രൂസ് ടൂറിസം നദീ തീരങ്ങളുടെ സാമൂഹിക, സാമ്പത്തിക വികാസത്തിനു വഴി വയ്ക്കുമെന്നും ദ് വീക്ക് മാരിടൈം കോൺക്ലേവ്. ക്രൂസ് ടൂറിസത്തിന് കേരളത്തിൽ അനന്ത സാധ്യതകളുണ്ടെങ്കിലും കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ചീഫ് എൻജിനീയർ എ.കെ.ബൻസാൽ പറഞ്ഞു.
റോഡുകളിലെ ട്രാഫിക് തിരക്ക് കുറയ്ക്കാനും മലിനീകരണം ഒഴിവാക്കാനും ചരക്ക് നീക്കത്തിനും റിവർ ക്രൂസ് പ്രയോജനപ്പെടും. സഞ്ചാരികൾക്കായി പാതയോരത്ത് ശുചിമുറികളും റസ്റ്ററന്റുകളും കരകൗശല കേന്ദ്രങ്ങളും ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കുന്നു. കപ്പൽ നിർമാണ, അറ്റകുറ്റപ്പണി കേന്ദ്രങ്ങളും ഉയർന്നു വരുമെന്ന് ബൻസാൽ ചൂണ്ടിക്കാട്ടി.
വാരാണസി മുതൽ കൊൽക്കത്ത, ധാക്ക വഴി അസമിലെ ദിബ്രൂഗർ വരെയുള്ള ഗംഗാനദിയിലെ ക്രൂസ് 2030 വരെ ബുക്ക്ഡ് ആണെന്ന് അന്തര ക്രൂസസ് ചെയർമാൻ രാജ് സിങ് പറഞ്ഞു.
നൈൽ, ആമസോൺ, ഡാന്യൂബ് നദികളിലെ ക്രൂസ് പ്രശസ്തമാണ്. ഇന്ത്യയിൽ ഇപ്പോൾ 1.75 ലക്ഷം ക്രൂസ് സഞ്ചാരികൾ മാത്രമാണുള്ളതെങ്കിൽ 2031 ആകുമ്പോഴേക്കും 40 ലക്ഷം സഞ്ചാരികളാകും എന്നു കണക്കാക്കിയിട്ടുണ്ട്.
ഗംഗാവിലാസ് എന്നു പേരിട്ട ഗംഗാനദിയിലെ ക്രൂസ് പോലെ കേരളത്തിലും ഏർപ്പെടുത്താവുന്നതാണ്.
പക്ഷേ നദികൾ മാലിന്യ മുക്തമായിരിക്കണം. ആഫ്രിക്കൻ പായൽ പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്.കേരളത്തിലെ ക്രൂസ് ടൂറിസം 2030 ആകുമ്പോഴേക്കും 28000 കോടിയുടെ ബിസിനസ് ആയി വളരുമെന്ന് കൊച്ചി വാട്ടർ മെട്രോ സിഒഒ സാജൻ പി.ജോൺ ചൂണ്ടിക്കാട്ടി.
അരലക്ഷം തൊഴിലവസരങ്ങളും ഉണ്ടാവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]