പിറവം∙ ഹരിതകർമ സേന വീടുകളിൽ നിന്നു സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ കുമിഞ്ഞു കൂടിയതോടെ നാട്ടുകാർ ദുരിതത്തിൽ. മാലിന്യം ശേഖരിക്കുന്നതിനു റോഡരികിൽ സ്ഥാപിച്ച മിനി കലക്ഷൻ ഫെസിലിറ്റി സംവിധാനം നിറഞ്ഞതോടെ ഇപ്പോൾ ചാക്കിൽ കെട്ടി റോഡരികിൽ അട്ടിയിടുകയാണു പതിവ്.
ആഴ്ചകളായി ജനവാസമേഖലയിൽ അട്ടിയിടുന്ന ചാക്കുകൾ രാത്രി നായ്ക്കൾ കടിച്ചു പൊട്ടിച്ചു മാലിന്യം റോഡിൽ ചിതറുന്നതും പതിവായിട്ടുണ്ട്.
വീടുകളിൽ നിന്നു നിശ്ചിത തുക വാങ്ങി ശേഖരിക്കുന്ന മാലിന്യമാണ് അലക്ഷ്യമായി റോഡരികിൽ വലിച്ചെറിയുന്നത്.മുളക്കുളം പള്ളിപ്പടി, കൊമ്പനാമല, പാലച്ചുവട് ഉൾപ്പെടെ ഉള്ളിടങ്ങളിലെല്ലാം ലോഡു കണക്കിനു മാലിന്യം കൂടിക്കിടക്കുന്നുണ്ട്.സംഭരിക്കുന്ന മാലിന്യം നഗരസഭാ പരിധിയിലുള്ള കേന്ദ്രങ്ങളിൽ എത്തിച്ചു തരം തിരിച്ചു സർക്കാർ നിശ്ചയിച്ച ഏജൻസിക്കു കൈമാറുകയായിരുന്നു പതിവ്.
ഇവ പിന്നീടു സംസ്കരിച്ചു മറ്റ് ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തും. ഇതിനു നിശ്ചിത തുക കമ്പനിയിൽ നിന്നു തദ്ദേശ സ്ഥാപനത്തിനു ലഭിക്കും.
നഗരസഭയിൽ മാലിന്യ നീക്കത്തിനു ചുമതല ഉണ്ടായിരുന്ന കമ്പനിയുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതാണു മാലിന്യ നീക്കം സ്തംഭിക്കാൻ കാരണമായി പറയപ്പെടുന്നത്. പുതിയ കമ്പനിക്കു ചുമതല നൽകിയതായും വൈകാതെ മാലിന്യ നീക്കം ആരംഭിക്കുമെന്നും നഗരസഭ അധ്യക്ഷ ജൂലി സാബു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]