എട്ടാംമൈൽ ∙ ഫോറസ്റ്റ് ഓഫിസിലെ പീഡന സംഭവത്തിൽ കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സമരവുമായി എട്ടാംമൈൽ ഓഫിസിനു മുൻപിൽ എത്തിയെങ്കിലും ഓഫിസിൽ ജീവനക്കാർ ഇല്ലാത്തതിനെത്തുടർന്നു പ്രവർത്തകർ കൽപറ്റ റേഞ്ച് ഓഫിസിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആരോപണ വിധേയനായ ഓഫിസറെ അറസ്റ്റ് ചെയ്യണമെന്നും സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
നടപടിയില്ലാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഇവർ മുന്നറിയിപ്പു നൽകി. വി.ജി.
ഷിബു, ജിജോ പൊടിമറ്റത്തിൽ, ജോബി തെക്കേ കുന്നേൽ, എബിൻ മുട്ടപ്പള്ളി, ആഷിർ അപ്പൂസ്, ജിബിൻ മാമ്പള്ളി, സിബി ഏനാപ്പള്ളി, ജോഷി കൊള്ളിമാക്കി, ചന്ദ്രൻ മഠത്തുവയൽ, ജെയിൻ കൊച്ചുമല, ജെയിൻ ജോഷ്വ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]