കളമശേരി ∙ 2018ലെ പ്രളയത്തിൽ വശങ്ങളിലെ ഭിത്തികൾ ഇടിഞ്ഞ് അപകടത്തിലായ മുട്ടാർ കടവ് പാലം പുനർനിർമിക്കാൻ നടപടിയായി. 45 ലക്ഷം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ നിർമാണത്തിനു ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകി.
12 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.വേലിയേറ്റ ജലനിരപ്പിൽ നിന്നു 2 മീറ്റർ ഉയരത്തിൽ വേണം പാലം നിർമിക്കാൻ.
കാർബോറാണ്ടം റോഡിനെയും ദേശീയപാത 66നെയും ബന്ധിപ്പിക്കുന്ന റോഡിലെ പാലത്തിലൂടെയുള്ള ഗതാഗതം പ്രളയത്തിനുശേഷം നിയന്ത്രിച്ചിരുന്നു.തകർന്ന പാലത്തിന്റെ പുനർനിർമാണത്തിനു അനുമതിക്കായി വാർഡ് കൗൺസിലർ കെ.യു.സിയാദിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. ഇറിഗേഷൻ, ഉൾനാടൻ ജലഗതാഗതം, മെട്രോ എന്നീ വകുപ്പുകളുടെ അനുമതി നേടിയെടുത്തതും കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]