നെടുങ്കണ്ടം ∙ രക്തക്കുഴലുകൾ ചുരുങ്ങുന്ന അപൂർവ രോഗം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നെടുങ്കണ്ടം- ചക്കക്കാനം സ്വദേശി കരിക്കാട്ടൂർ സജിമോനാണ് (44) ചികിത്സാ ചെലവുകളും ഉപജീവനവും കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നത്.
13 വർഷങ്ങൾക്ക് മുൻപാണ് പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന സജിമോന് രോഗം കണ്ടെത്തുന്നത്. രക്തക്കുഴലുകൾ ചുരുങ്ങി രക്തം കട്ടപിടിക്കുകയും ക്രമേണ അവയവത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്ന രോഗമാണ് സജിമോനെ ബാധിച്ചിരിക്കുന്നത്.
കാലിനാണ് ആദ്യമായി അസുഖം ബാധിച്ചത്.
തുടർന്ന് ലക്ഷങ്ങൾ ചെലവാക്കി ചികിത്സ നടത്തിയെങ്കിലും ഒടുവിൽ ഇടത് കാൽപാദവും വലതു കാലിലെ രണ്ടു വിരലുകളും മുറിച്ചുമാറ്റേണ്ടി വന്നു. പെട്രോൾ പമ്പിലെ ജോലിയിൽ നിന്നുള്ള വരുമാനമാണ് ഇതിനായി ചെലവഴിച്ചത്.
പിന്നീട് മുച്ചക്ര വാഹനത്തിൽ ഐസ്ക്രീം കച്ചവടം നടത്തുന്നതിനിടെ വീണ്ടും രോഗം മൂർച്ഛിച്ചു. നിലവിൽ വലതു കാലും മുറിച്ചു മാറ്റേണ്ട
അവസ്ഥയാണ്. ഒപ്പം രണ്ടു കൈകളിലേക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
എത്രയും വേഗം ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞാൽ കൈകളിൽ രോഗാവസ്ഥ മൂർച്ഛിക്കുന്നത് തടയാൻ ആകുമെന്ന് ഡോക്ടർ അറിയിച്ചതായി സജിമോൻ പറയുന്നു.
ഇതിന് ലക്ഷങ്ങൾ ചെലവ് വരും. സ്കൂൾ വിദ്യാർഥികളായ 2 പെൺമക്കളും മകനും ഭാര്യയുമടങ്ങുന്ന കുടുംബം നിലവിൽ താമസിക്കുന്നത് ജനമൈത്രി പൊലീസ് നിർമിച്ചു നൽകിയ വീട്ടിലാണ്.
സജിയെ പരിചരിക്കേണ്ടതിനാൽ ഭാര്യ മായയ്ക്ക് കൂലിപ്പണിക്കുപോലും പോകാൻ സാധിക്കുന്നില്ല.
കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. സുമനസ്സുകളുടെ കാരുണ്യം ഉണ്ടെങ്കിൽ സജിമോനെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാം.
അക്കൗണ്ട് നമ്പർ: 67358673857, ബാങ്ക്: എസ്ബിഐ നെടുങ്കണ്ടം ശാഖ, ഐഎഫ്എസ്സി: SBIN0070216, ഗൂഗിൾ പേ: 9562304977. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]