ഫോർട്ട്കൊച്ചി∙ റോ–റോ ജങ്കാർ ജെട്ടിയിലെ വിളക്കുകൾ തെളിയാത്തതും യാത്രക്കാർക്ക് കാത്തുനിൽപ് കേന്ദ്രം ഇല്ലാത്തതും ആളുകളെ വലയ്ക്കുന്നു. ജെട്ടിയോട് ചേർന്നുള്ള 4 വിളക്കുകൾ തെളിയാതായിട്ട് ആഴ്ചകളായി.
നന്നാക്കാൻ നടപടിയില്ല.കാത്തു നിൽപ് കേന്ദ്രം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് പല സംഘടനകളും സമരം നടത്തിയിരുന്നു.
പ്രതിഷേധം കടുത്തപ്പോൾ ടിക്കറ്റ് കൗണ്ടറിന് സമീപം താൽക്കാലിക ടെന്റ് കെട്ടി.
പൈതൃക നിയമ പ്രകാരം ജെട്ടി പണിയാൻ അനുവാദം ലഭിക്കില്ലെന്ന് അധികൃതർ പറയുമ്പോഴും തൊട്ടടുത്ത് മെട്രോ ജെട്ടിക്കായി ടെർമിനൽ പണി തീർത്ത കാര്യം അവർ മറക്കുന്നു.റോ – റോ ജെട്ടിക്ക് സമീപമുള്ള പഴയ ബോട്ട് ജെട്ടി കെട്ടിടവും നവീകരണത്തിന്റെ പാതയിലാണ്. വിളക്കുകൾ തെളിക്കാനും ടെർമിനൽ പണിയാനും നടപടി വേണമെന്ന് ആവശ്യമുയരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]