വൈക്കം ∙ പുളിഞ്ചുവട്– പരുത്തുമുടി – നക്കംതുരുത്ത് റോഡ് കുണ്ടും കുഴിയുമായി തകർന്നിട്ട് രണ്ട് വർഷത്തോളമായി. റോഡ് പുനർനിർമിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചാൽ നടപടി എല്ലാം പൂർത്തിയായിട്ടുണ്ടെന്നും പണി ഉടൻ ആരംഭിക്കുമെന്നും പറഞ്ഞ് മടക്കി അയയ്ക്കുന്നതല്ലാതെ റോഡിന്റെ നവീകരണം ഇതുവരെ നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ റോഡിലെ കുഴികളിൽ അകപ്പെട്ട് അപകടം സംഭവിക്കുന്നത് പതിവായി മാറി.
സ്കൂട്ടറിൽ ലോട്ടറി വിൽപന നടത്തുന്ന പുളിഞ്ചുവട് സ്വദേശി ബേബി(63) തിങ്കളാഴ്ച രാവിലെ റോഡിലെ കുഴിയിൽ വീണതാണ് ഒടുവിലുണ്ടായ അപകടം.
പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. മഴക്കാലം എത്തിയാൽ റോഡിലെ കുഴികളിൽ ചെളിവെള്ളം നിറയും.
വലിയ വാഹനങ്ങൾ പോകുമ്പോൾ ഇത് യാത്രക്കാരുടെ ദേഹത്ത് തെറിച്ചു വീഴും. വേനൽക്കാലം എത്തിയാൽ പൊടി ശല്യവും രൂക്ഷമാകും.
റോഡരികിലെ വീടുകളിൽ കഴിയുന്നവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. റോഡിലെ കുഴികളെങ്കിലും അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
ഒരു ദിവസം ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ഈ റോഡിലൂടെ ഓട്ടം പോകേണ്ട
സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഓട്ടം പോയാൽ കിട്ടുന്ന കാശിനേക്കാൾ കൂടുതൽ വണ്ടിയുടെ അറ്റകുറ്റപ്പണികൾക്കു വേണ്ടിവരുമെന്നും പലപ്പോഴും ഓട്ടോയുടെ സിസി അടയ്ക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്നുമാണ് പുളിഞ്ചുവട് സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]