പത്തനംതിട്ട ∙ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണപക്ഷത്തിന്റെ പാവയായി മാറിയതായി രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ.
കെപിസിസി വിചാർ വിഭാഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോഴഞ്ചേരി വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച ‘വോട്ടു കൊള്ളയും ജനാധിപത്യത്തിന്റെ തകർച്ചയും’ എന്ന ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണമായിരുന്നു.
അതിന് പകരം പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തും വിധം കമ്മിഷൻ സർക്കാരിന് വിധേയപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായ ജ്യുഡീഷ്യറിയും നിയമനിർമാണ വിഭാഗവും ഭരണനിർവഹണ വിഭാഗവും സ്വതന്ത്രമായി പ്രവർത്തിക്കണം.
ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും ഈ അടിസ്ഥാന ഘടകങ്ങളിൽ കൈകടത്തൽ നടത്തിയിട്ടില്ല. അടിയന്തരാവസ്ഥ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.
അടിയന്തരാവസ്ഥ വേഗം പിൻവലിക്കുകയും തിരഞ്ഞെടുപ്പ് നടത്തി തോൽക്കാനും ഇന്ദിരാ ഗാന്ധി തയാറായി. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
ഇപ്പോൾ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഭരണപക്ഷത്തിന്റെ പാവകളായി’ – അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന കമ്മിറ്റിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രിയുടെ നോമിനിയെ ഉൾപ്പെടുത്തിയത് കൈകടത്തൽ ലക്ഷ്യം വച്ചായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ.
റോയ്സ് മല്ലശേരിയുടെ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ.
സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റോയിസൺ, സുരേഷ് മാത്യു ജോർജ്, സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി ഷിജു സകറിയ വൈഎംസിഎ പ്രസിഡന്റ് മോട്ടി ചെറിയാൻ, വിചാർ വിഭാഗ് ട്രഷറർ മനോജ് ഡേവിഡ് കോശി, കെ.പി.മുകുന്ദൻ, ടൈറ്റസ് തോമസ്, ഷിനു ചെങ്ങറ, അബ്ദുൽ കലാം ആസാദ്, ബി.അനുഷ, സാലി ലാലു, നേഹ ആൻ വർഗീസ്, സോജൻ ജോർജ്, കെ.ജി.എബ്രഹാം, ജോഷ്വാ സാമൂവൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]