തിരുവനന്തപുരം∙
ജാമ്യത്തില്‍ കഴിയുന്ന നടന് സിദ്ദീഖിന് വിദേശത്ത് പോകാന്‍ അനുമതി നല്കി കോടതി. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാന്‍ ഒരു മാസത്തേക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി അനുമതി നല്‍കിയത്.
19 മുതല്‍ 24 വരെ യുഎഇയിലും അടുത്ത മാസം 13 മുതല്‍ 18 വരെ ഖത്തറിലും പോകാന്‍ അനുമതി തേടിയാണ്
കോടതിയെ സമീപിച്ചത്. യാത്രയ്ക്കു ശേഷം പാസ്പോര്‍ട്ട് കോടതിയില്‍ തിരികെ ഏല്‍പ്പിക്കണം.
സിനിമാ ചിത്രീകരണത്തിനായും ചില ചടങ്ങുകളില്‍ പങ്കെടുക്കാനുമാണ് സിദ്ദീഖ് കോടതിയുടെ അനുമതി തേടിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദീഖിനെതിരായ കേസ്. നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്.
നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]