ന്യൂഡൽഹി∙
ഇന്ത്യാ – പാക്കിസ്ഥാൻ ഹസ്തദാന വിവാദത്തിനിടെ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ഐടി സെൽ. ക്രിക്കറ്റ് ചർച്ചയ്ക്കിടെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷഹീദ് അഫ്രിദി രാഹുൽ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്.
ചർച്ചയ്ക്കിടെ ‘പോസിറ്റീവ് ചിന്താഗതിയുള്ള നേതാവ്’ എന്ന് അഫ്രീദി വിശേഷിപ്പിച്ചിരുന്നു. ‘‘ഇതൊരു നിന്ദ്യമായ മാനസികാവസ്ഥയാണ്, അദ്ദേഹം (പ്രധാനമന്ത്രി നരേന്ദ്ര മോദി) അവരുടെ തലവനായിരിക്കുന്നതുവരെ ഇത് തുടരും.
രാഹുൽ ഗാന്ധിയെപ്പോലുള്ള നല്ലവരും പോസിറ്റീവ് ചിന്താഗതിയുള്ളവരുമായ ആളുകൾക്ക് ചർച്ചകളിലൂടെ ലോകവുമായി സഹകരിക്കാൻ ആഗ്രഹമുണ്ട്.’’ – അഫ്രീദി പറഞ്ഞു.
പിന്നാലെ, രാഹുൽ ഗാന്ധിയെ ‘പാക്കിസ്ഥാന്റെ പ്രിയതമൻ’ എന്നു വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. പാക്കിസ്ഥാനികൾക്ക് രാഹുൽ ഗാന്ധിയെ അവരുടെ നേതാവാക്കാൻ കഴിയുമെന്നും റിജിജു എക്സിൽ കുറിച്ചു.
ബിജെപിയുടെ ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയും രാഹുൽ ഗാന്ധിയെ വിമർശിച്ചു, ‘ഭാരതത്തിന്റെ ശത്രുക്കൾ നിങ്ങൾക്കായി ആർപ്പുവിളിക്കാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ വിശ്വാസ്യത എവിടെയാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം’ എന്നാണ് മാളവ്യ എക്സിൽ കുറിച്ചത്.
അതിനിടെ, വിവാദത്തിന് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനിടെ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറും ഷാഹിദ് അഫ്രീദിയും ഒരുമിച്ചിരുന്ന് കളി കാണുന്ന ചിത്രം പങ്കുവച്ചാണ് കോൺഗ്രസ് തിരിച്ചടിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]