തിരുവനന്തപുരം ∙ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ കേരളവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺക്ലേവ് ‘ബ്ലൂ ടൈഡ്സ്’ 18,19 തീയതികളിൽ കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കും. യൂറോപ്യൻ യൂണിയന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ, അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, യൂണിവേഴ്സിറ്റി പ്രതിനിധികൾ, വകുപ്പ് മേധാവികൾ തുടങ്ങി 500 പ്രതിനിധികൾ പങ്കെടുക്കും.
19ന് 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവരും പങ്കെടുക്കും.
18ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന സെഷനിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]