ന്യൂഡൽഹി ∙ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ, സിനിമാ താരം സോനു സൂദ് എന്നിവർക്ക് അനധികൃത ഓൺലൈൻ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്.
റോബിൻ ഉത്തപ്പ സെപ്റ്റംബർ 22നും യുവരാജ് സിങ് 23നും സോനു സൂദ് 24നും ഹാജരാകണമെന്നാണ് നിർദേശം.
നേരത്തേ വാതുവയ്പ് ആപ്പുകളുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്നയെയും ഇ.ഡി ചോദ്യംചെയ്തിരുന്നു. ശിഖർ ധവാനെ എട്ടു മണിക്കൂറോളമാണു ചോദ്യംചെയ്തത്.
തൃണമൂൽ എംപി മിമി ചക്രബർത്തി, ബോളിവുഡ് നടി ഉർവശി റൗട്ടേല, ബംഗാളി നടി അങ്കുഷ് ഹസ്ര എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി നോട്ടിസ് നൽകിയിട്ടുണ്ട്.
1xബെറ്റ് എന്ന വാതുവയ്പ് ആപ്പിന്റെ ഇന്ത്യൻ അംബാസഡറായിരുന്നു ഉർവശി റൗട്ടേല. നിരവധിപ്പേര്‍ക്ക് ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടതു മുതല്‍ കോടികളുടെ നികുതി വെട്ടിപ്പു വരെ അനധികൃത ബെറ്റിങ് ആപ്പുകള്‍ക്കെതിരെ ഇ.ഡി ആരോപിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ലംഘിച്ചുള്ള ഇടപാടുകൾ നടന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]