മൂലമറ്റം∙ അറക്കുളത്തിന്റെ അരനൂറ്റാണ്ടിന്റെ സ്വപ്നം സഫലമാകുന്നു. മൂലമറ്റം കോട്ടമല റോഡിൽ ഉളുപ്പൂണിയിലെത്തുന്ന 2 കിലോമീറ്റർ ദൂരം കൂടി ടാറിങ് നടത്തുന്നതിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു.
റോഡ് പൂർത്തിയാകുന്നതോടെ കട്ടപ്പന, കുമളി പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ തൊടുപുഴയിലെത്താനാകും. 2000ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് എറണാകുളം തേക്കടി റോഡായി നിർമാണം തുടങ്ങിയ റോഡിന്റെ ജോലി ഇടയ്ക്കുവച്ച് മുടങ്ങുകയായിരുന്നു. ഒട്ടേറെ നിയമപോരാട്ടത്തിനൊടുവിലാണ് റോഡ് യാഥാർഥ്യമാകുന്നത്.
അശോകക്കവല മുതൽ മൂലമറ്റം വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ പണിയുന്നതിനും മൂലമറ്റം കോട്ടമല റോഡിൽ അവസാനത്തെ 2 കിലോമീറ്റർ നിർമിച്ച് ഉളുപ്പൂണിയിൽ എത്തുന്ന രീതിയിലാണ് റോഡ് നിർമിക്കുന്നത്. മൂലമറ്റത്തിന്റെ വികസനത്തിന് ഏറെ പ്രതീക്ഷയുള്ള റോഡാണിത്.
ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിഷൻ 2047ലേക്ക് ഈ റോഡ് പരിഗണിക്കാൻ ശുപാർശ ചെയ്യുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
ദേശീയ പാതയായി പരിഗണിക്കാൻ കഴിയുന്ന റോഡാണിത്. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായ യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, സുബി ജോമോൻ, അറക്കുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ കെ.എൽ. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കെ.എൽ ജോസഫ്, ഷിബു ജോസഫ്, സുശീല ഗോപി, കൊച്ചുറാണി ജോസ്, ഗീത തുളസീധരൻ, സിന്ധു പി.എസ്, വിനീഷ് വിജയൻ, പി.എ.
വേലുക്കുട്ടൻ, സിനി തോമസ്, ഓമന ജോൺസൺ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]