ഹരിപ്പാട്∙ കെഎസ്ആർടിസി ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്കു കൈമാറി. ഹരിപ്പാട്ട് നിന്ന് തിരുവല്ലയ്ക്കു പോയി മടങ്ങി വരുന്ന വഴി വീയപുരത്ത് വച്ചാണ് കെഎസ്ആർടിസി ബസിലെ കണ്ടക്ടർ സി.വി.ദീപയ്ക്ക് സ്വർണ ചെയിൻ കളഞ്ഞു കിട്ടിയത്.
ആഭരണം നഷ്ടപ്പെട്ട തലവടി മകരച്ചാൽ സ്വദേശി കൃഷ്ണകുമാരി അശോക് കെഎസ്ആർടിസി അധികൃതരെ വിവരം അറിയിക്കുകയും പിന്നീട് ഹരിപ്പാട് ഡിപ്പോയിലെത്തി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ശരത് ചന്ദ്രന്റെ സാന്നിധ്യത്തിൽ സി.വി.
ദീപ, ഡ്രൈവർ പി.എസ്. ജയൻ എന്നിവരിൽനിന്ന് ആഭരണം കൈപ്പറ്റുകയുമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]