പത്തനംതിട്ട∙ ഹണിട്രാപ് മാതൃകയിൽ യുവാക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് ക്രൂരമായി മർദിച്ച കേസിലെ പ്രതി രശ്മിയുടെ ഫോണിൽ നിന്നു ലഭിച്ച വിഡിയോകൾ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മർദന വിഡിയോകളാണ് ഫോണിൽ നിന്നു ലഭിച്ചത്.
രശ്മിയുടെ ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മർദന ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
പാസ്വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്വേഡ് വെളിപ്പെടുത്താൻ ജയേഷ് തയാറാകാത്തതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം യുവാക്കൾ നിഷേധിച്ചതായും പൊലീസ് പറഞ്ഞു.
എന്നാൽ യുവാക്കൾക്ക് ഭാര്യയുമായി ബന്ധമുണ്ടെന്ന മൊഴിയിൽ ജയേഷ് ഉറച്ചു നിൽക്കുകയാണ്. രശ്മിയും ഇതിനോടു യോജിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. രശ്മിക്കു യുവാക്കളുമായി ബന്ധമുണ്ടെങ്കിൽ എന്തിനു ഭർത്താവുമായി ചേർന്ന് ഇവരെ മർദിക്കുമെന്ന ചോദ്യം ബാക്കിയാണ്.
വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന യുവാക്കളുടെ പരാതിയിൽ കോയിപ്രം കുറവൻകുഴി സ്വദേശികളായ ജയേഷിനെയും ഭാര്യ രശ്മിയെയും കഴിഞ്ഞ ദിവസമാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.
രശ്മിയുമായി യുവാക്കൾക്കു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. കൃത്യം നടന്നതു കോയിപ്രം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി.
പ്രതികളെ 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. ഇരുവരെയും വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
മർദിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെ ഫൊറൻസിക് പരിശോധന പൂർത്തിയായി. പരാതിക്കാരനായ ആലപ്പുഴ സ്വദേശിയായ പത്തൊൻപതുകാരനെ പ്രതികളുടെ വീട്ടിൽ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചു.
തിരുവല്ല ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]