നെടുങ്കണ്ടം∙ പുതുകുടുംബപ്പിറവിക്കൊപ്പം നിർധന കുടുംബത്തിന് പുതു വീടും! മകളുടെ വിവാഹം ലളിതമായി നടത്തി വിവാഹത്തിനായി കരുതി വച്ച പണമുപയോഗിച്ച് നിർധന കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി നൽകി മാതൃകയാവുകയാണ് നെടുങ്കണ്ടം വൈപ്പേൽ വീട്ടിൽ അശോകൻ-ബിജി ദമ്പതികൾ. മകൾ അമൃതയുടെ വിവാഹം ലളിതമായി നടത്താൻ ഇരുവരും മുൻപേ തീരുമാനിച്ചിരുന്നു. തുടർന്ന് അഞ്ച് ലക്ഷം രൂപ എസ്എൻഡിപി നെടുങ്കണ്ടം 1942-ാം നമ്പർ ശാഖയിൽ ഏൽപിച്ചു.
ശാഖാ നേതൃത്വമാണ് അമ്മയും മൂന്ന് പെൺമക്കളും അടങ്ങുന്ന ഭവന രഹിതർക്ക് വീടൊരുക്കിയത്.
അധ്വാനമായും ചെറു സഹായമായും ശാഖയിലെ അംഗങ്ങൾ ചേർന്ന് നിന്നതോടെ 61 ദിവസത്തിൽ വീട് പൂർത്തിയാക്കി. അങ്ങനെ അമൃതയുടെയും കുഞ്ചിത്തണ്ണി സ്വദേശി അനന്ദുവിന്റെയും വിവാഹ ദിവസം തന്നെ നിർധന കുടുംബത്തിന്റെ ഗൃഹപ്രവേശനവും നടത്തി. സമാന ചിന്താഗതിയുള്ള മൂന്നു പേർ ഇതിനോടകം തങ്ങളെ സമീപിച്ചെന്ന് ഭരണ സമിതി അംഗങ്ങളായ സജി ചാലിലും എ.വി.മണിക്കുട്ടനും പറഞ്ഞു. നെടുങ്കണ്ടം മൈനർ സിറ്റിയിൽ അടുത്ത വീട് നിർമിക്കും.
ഞായറാഴ്ച നടന്ന ഗൃഹപ്രവേശ ചടങ്ങിൽ ശാഖയിലെ ഭരണ സമിതി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, കുടുംബയോഗം ചെയർമാൻ, കൺവീനർമാർ എന്നിവർ പങ്കെടുത്തു.
യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഭദ്രദീപം തെളിച്ച് വീട് കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]