വാളയാർ ∙ സംസ്ഥാന അതിർത്തിയിലുള്ള വാളയാർ മോട്ടർ വാഹന ഇൻ ചെക്പോസ്റ്റിലെ ലാപ്ടോപ് മോഷണം പോയി. ശനിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചയ്ക്കുമിടയിലുള്ള സമയത്താണു മോഷണം നടന്നിട്ടുള്ളത്.
റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു വന്ന അജ്ഞാതൻ ചെക്പോസ്റ്റിലെ പിൻവശത്തെ വാതിൽ തകർത്തു ലാപ്ടോപ് മോഷ്ടിച്ചെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
പണമോ മറ്റു വസ്തുക്കളോ നഷ്ടമായിട്ടില്ല. ചെക്പോസ്റ്റിലെ പ്രവർത്തന സമയം 9 മുതൽ 5 വരെയായതിനാൽ രാത്രി ജീവനക്കാരുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ എത്തിയ ജീവനക്കാരാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]