മാള ∙ വകുപ്പ് മന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ മാള പഞ്ചായത്തിലേക്കുള്ള ജലവിതരണം വാട്ടർ അതോറിറ്റി പുനരാരംഭിച്ചു. ജൂലൈ മാസത്തെ ഉപയോഗ തുകയിലെ കുടിശിക ഇന്ന് അടയ്ക്കുമെന്ന പഞ്ചായത്തിന്റെ ഉറപ്പിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ 4 ദിവസങ്ങളായി നാട്ടുകാർ നേരിടുന്ന ദുരിതം വി.ആർ.സുനിൽകുമാർ എംഎൽഎ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.
എന്നാൽ അന്നമനട പഞ്ചായത്തിലേക്കുള്ള ജലവിതരണം പുനരാരംഭിക്കുന്നതിന് നടപടിയായില്ല.
ജൂലൈ മാസത്തിലെ ഉപയോഗ തുകയുടെ പകുതിയാണ് മാള, അന്നമനട പഞ്ചായത്തുകൾ അടയ്ക്കേണ്ടത്.
ഓഗസ്റ്റ് 31നു കാലാവധി കഴിഞ്ഞതോടെ ഈമാസം 1നു മാളയിലേക്കുള്ള ജലവിതരണം നിർത്തിവച്ചിരുന്നു.
ഓണ ദിവസങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങാതിരിക്കാനായി മന്ത്രി തലത്തിൽ ഇടപെടലുണ്ടായതോടെ തൊട്ടടുത്ത ദിവസം തന്നെ ജലവിതരണം പുനരാരംഭിച്ചിരുന്നു. എന്നാൽ ഓണാവധി കഴിഞ്ഞയുടൻ കുടിശികയിൽ ബാക്കിയുള്ള തുക അടയ്ക്കണമെന്ന നിർദേശം പഞ്ചായത്ത് പാലിക്കാതെ വന്നതോടെയാണ് 11നു രാവിലെ മുതൽ ശുദ്ധജല വിതരണം വാട്ടർ അതോറിറ്റി നിർത്തിവച്ചത്.
ജൂലൈ മാസത്തെ ഉപയോഗ തുകയായ 14,16805 രൂപയിൽനിന്ന് പകുതി കണക്കാക്കി 7,08,403 രൂപയാണ് ജലവിതരണം തടസ്സപ്പെടാതിരിക്കാനായി അടയ്ക്കേണ്ടത്.
എന്നാൽ ഇതുവരെ 4 ലക്ഷം രൂപയോളം മാത്രമേ പഞ്ചായത്ത് അടച്ചിട്ടുള്ളൂ. 3 ലക്ഷം രൂപയോളം ഇനി അടയ്ക്കേണ്ടതുണ്ട്.
കഴിഞ്ഞ 12നാണ് അന്നമനടയിലേക്കുള്ള ജലവിതരണം നിർത്തിവച്ചത്. 4,20,824 രൂപയാണ് അന്നമനട
പഞ്ചായത്തിനുള്ള കുടിശിക. ഇതിൽ ജലവിതരണം തടസ്സപ്പെടാതിരിക്കാനായി 2,10,412 രൂപ അടയ്ക്കണം.
50,000 രൂപ മാത്രമാണ് ഇവർ അടച്ചിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]