കാവിൻമൂല ∙ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കിണറ്റിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയിൽ. അഞ്ചരക്കണ്ടിയിലെ മാമ്പ വയലിൽ എടോത്തുംകുണ്ടിലാണ് കിണറും സമീപത്തായി കുളവും നിർമിച്ചത്.
കുളത്തിന്റെ പരിസരം കാട് കയറിയ നിലയിലാണ്. മന്ത്രി പി.രാജീവാണ് കഴിഞ്ഞ ഡിസംബറിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്.
മാമ്പ തോടിനു താഴെയായാണു കിണർ നിർമിച്ചത്.
തോട്ടിൽ നിന്ന് ചെളിവെള്ളം ഭൂമിക്കടിയിലൂടെ ഒഴുകി വന്ന് കുളത്തിലും കിണറ്റിലും ചെളി കലരുന്നതായി പരിസരവാസികൾ പറയുന്നു.പ്രദേശത്തെ ഒട്ടേറെ വീടുകളിലേക്ക് ഇവിടെ സ്ഥാപിച്ച ടാങ്കിൽ നിന്നാണ് വെള്ളം ലഭ്യമാക്കുന്നത്. എന്നാൽ ചെളി കലർന്നതിനാൽ വെള്ളം ഉപയോഗിക്കാനാവില്ലെന്ന് വീട്ടുകാർ പറയുന്നു. പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തെ പരിഹരിക്കുന്നതിന് വേണ്ടിയാണ് അഞ്ചരക്കണ്ടി പഞ്ചായത്തിലെ മാമ്പ വയലിൽ കിണറും കുളവും നിർമിച്ചത്.
ഇരുപതോളം വീടുകളിലാണ് നിലവിൽ ജലം വിതരണം ചെയ്യുന്നത്.
വസ്ത്രം അലക്കാനും ടോയ്ലറ്റ് ആവശ്യത്തിനും കാർഷിക ആവശ്യത്തിനും ഉപയോഗിച്ച് വന്നിരുന്ന ജലമാണ് അഴുക്കുനിറഞ്ഞത് കാരണം ഇപ്പോൾ ഉപയോഗിക്കാൻ പറ്റാത്തത്. മാമ്പ തോടിന്റെ നവീകരണം കൂടി നടപ്പാക്കിയാൽ കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്താനാകുമെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]