കൊച്ചി ∙ മനോരമ ഓൺലൈനും ഫ്ലൈ വേൾഡ് ഓവർസീസ് എജ്യുക്കേഷനും ചേർന്നു ഫോറം മാൾ പിവിആറിൽ ഇന്ത്യ–പാക്കിസ്ഥാൻ ഏഷ്യ കപ്പ് ട്വന്റി 20 ഫൈനൽ ലൈവ് സ്ക്രീനിങ് നടത്തി. സ്റ്റേഡിയത്തിലിരുന്ന് കളി ആസ്വദിക്കുന്നതിനു തുല്യമായ അനുഭവമായിരുന്നു കാണികൾക്കായി ഒരുക്കിയത്.
മത്സരാവേശം വർധിപ്പിക്കാൻ കാണികൾക്ക് ഫെയ്സ് പെയ്ന്റിങ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു.
ഏഷ്യ കപ്പുമായി ബന്ധപ്പെടുത്തി ക്വിസും സമ്മാനവിതരണവും നടത്തി. മത്സരം കാണാൻ നടൻ ആസിഫ് അലി, നിർമാതാവ് മുകേഷ് മേത്ത, സംവിധായകൻ ജീത്തു ജോസഫ്, നടന്മാരായ ഹക്കിം ഷാ, അർജുൻ എന്നിവരുൾപ്പെടെ ഒട്ടേറെപ്പേർ എത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]