മണ്ണാർക്കാട് ∙ എസ്എഫ്ഐ എംഇഎസ് കോളജ് യൂണിറ്റ് സംഘടിപ്പിച്ച ഫ്രഷേഴ്സ് ഡേ ആഘോഷത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായി. ഇതിനു പിന്നാലെ കുമരംപുത്തൂർ പള്ളിക്കുന്നിൽ വിദ്യാർഥികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ക്വാർട്ടേഴ്സ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ അടിച്ചുതകർത്തു.
സംഘർഷത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു പരുക്കേറ്റതിനെത്തുടർന്നാണു സംഘം ക്വാർട്ടേഴ്സ് അടിച്ചുതകർത്തത്. ക്യാംപസിനു പുറത്തു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിനിടെ അമരൻസ്, അധിപൻ എന്നിങ്ങനെ പേരുള്ള സംഘങ്ങൾ പരിപാടിയിൽ ഇടപെടുന്നത് മറ്റുള്ളവർ എതിർത്തു.
തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്കു നീങ്ങി. ഇവരെ പിരിച്ചുവിടുന്നതിനിടെയാണു യൂണിറ്റ് സെക്രട്ടറി മിദിലാജിനു പരുക്കേറ്റതെന്നു വിദ്യാർഥികൾ പറഞ്ഞു.
ഇതിൽ പ്രകോപിതരായ സംഘം 7 ബൈക്കുകളിലായി കുമരംപുത്തൂർ പള്ളിക്കുന്നിൽ വിദ്യാർഥികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തി അടിച്ചുതകർക്കുകയായിരുന്നു.
ഫർണിച്ചറും പൈപ്പുകളും ഉൾപ്പെടെ നശിപ്പിച്ചു. ഇവിടെ താമസിച്ചിരുന്ന വിദ്യാർഥികളെ അന്വേഷിച്ചാണു സംഘം എത്തിയത്.
ഈ സമയത്ത് അവർ സ്ഥലത്തുണ്ടായിരുന്നില്ല. ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ക്വാർട്ടേഴ്സ് ഉടമ കളത്തിൽ മുസ്തഫ പറഞ്ഞു.
വിദ്യാർഥികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണ് അടിച്ചുതകർത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]