നെടുമ്പാശേരി ∙ തീരാ ദുഖത്തിലും അവയവദാനത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ ബിൽജിത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. വീട്ടിലെ പ്രാർഥനകൾക്കു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മള്ളുശേരി സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.
വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചതോടെ ഹൃദയമടക്കം എട്ട് അവയവങ്ങൾ ദാനം ചെയ്ത ബിൽജിത് പാറക്കടവ് മള്ളുശേരി പാലമറ്റം ബിജുവിന്റെയും ലിൻഡയുടെയും മൂത്ത മകനാണ്.
കാലടി ആദിശങ്കര എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി ആയിരുന്നു. പൂവത്തുശേരി സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥി ബിവൽ ആണ് ഏക സഹോദരൻ. സെപ്റ്റംബർ രണ്ടിന് അങ്കമാലിയിലുള്ള സുഹൃത്തിനെ കാണാൻ സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ ബിൽജിത് അങ്കമാലി എൽഎഫ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മസ്തിഷ്ക മരണം സംഭവിച്ചതോടെ ഹൃദയവും, വൃക്കകൾ, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.
സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക മേഖലകളിലുള്ളവരും ആദരാഞ്ജലികൾ അർപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]