തിരുവല്ല ∙ ടികെ റോഡിലെ ടാറിങ് ജോലികൾ തുടങ്ങി. വള്ളംകുളം മുതൽ കറ്റോട് വരെയുള്ള ഭാഗത്തെ ബിഎം ടാറിങാണ് വെള്ളി രാത്രി നടത്തിയത്.
ഇന്നലെ കറ്റോട് പാലം മുതൽ തിരുവല്ല വരെയുള്ള ഭാഗത്തെ ബിഎം ടാറിങ് ചെയ്യും. നാളെ രാത്രിയിൽ തിരുവല്ല മുതൽ വള്ളംകുളം പാലം വരെയുള്ള അവസാന ഘട്ട
ടാറിങായ ബിസി ടാറിങ് തുടങ്ങും.റോഡിന്റെ ഏറ്റവും മോശമായ ടാറിങ് ഉള്ള ഭാഗം നേരത്തേ ഇളക്കി മാറ്റിയിരുന്നു. ഈ ഭാഗത്ത് ഡബ്ല്യുഎംഎം ഇട്ട് ഉറപ്പിച്ചിരുന്നു.
അതിന്റെ മുകളിലാണ് ഇപ്പോൾ ബിഎം ടാറിങ് നടത്തിയിട്ടുള്ളത്. ഇടവിട്ടുള്ള ഭാഗങ്ങളിലാണ് റോഡ് ഇളക്കി വീണ്ടും ടാറിങ് നടത്തുന്നത്.
അതിനുശേഷം റോഡു മുഴുവനായി ഉപരിതല ടാറിങ് നടത്തും. ഇതോടെ തിരുവല്ല മുതൽ വള്ളംകുളം പാലം വരെ റോഡ് സഞ്ചാരയോഗ്യമാകും.
ഇരവിപേരൂർ പൊതുമരാമത്ത് സെക്ഷന്റെ കീഴിൽ വരുന്ന വള്ളംകുളം പാലം മുതൽ മാരാമൺ പാലം വരെയുള്ള ഭാഗത്തെ ടാറിങ് ജോലികൾ വീണ്ടും താമസിക്കും. വള്ളംകുളം പാലം മുതൽ കുമ്പനാട് കല്ലുമാലിക്കൽ പടി വരെയുള്ള ഭാഗത്തെ റോഡ് ജല അതോറിറ്റി പൈപ്പിട്ട് തിരികെ പൊതുമരാമത്തിനു കൈമാറിയിട്ടുണ്ട്.
കല്ലുമാലിക്കൽ പടി മുതൽ മാരാമൺ വരെയുള്ള ഭാഗത്തെ റോഡിൽ ജല അതോറിറ്റിയുടെ പണികൾ ഇനിയും നടക്കാനുണ്ട്.
വള്ളംകുളം മുതൽ കല്ലുമാലിക്കൽ പടി വരെ ഒരു മാസത്തിനുള്ളിൽ ടാറിങ് നടത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഇവിടെയും റോഡ് മുഴുവനായി പോയ ഭാഗത്ത് ടാറിങ് ഇളക്കി ഡബ്ല്യുഎംഎം ഇട്ടുറപ്പിച്ച് ബിഎം ടാറിങ് നടത്തിയശേഷമേ അവസാന ഘട്ട
ടാറിങ് നടത്തുകയുള്ളു.ഇരവിപേരൂരിൽ കലുങ്കുപണിക്കായി പൊളിച്ച ഭാഗത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ രാത്രികാലത്ത് അപകടസാധ്യത ഏറെയാണ്.
ഇവിടെ റോഡ് തകർന്ന് ഉയർന്നു നിൽക്കുകയാണെന്ന മുന്നറിയിപ്പോ ബ്ലിങ്കർ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്നു രാത്രി പച്ചക്കറിയും മത്സ്യവും കയറ്റി അമിത വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടാൻ സാധ്യത.
അധികൃതർ ആരും ഇക്കാര്യം ശ്രദ്ധിക്കുന്നതേയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]