കൊച്ചി∙ ചില സാങ്കേതിക കാരണങ്ങളാല്‍ കൊച്ചി വണ്‍ കാര്‍ഡ് ഇന്ന് രാവിലെ മുതല്‍ ഗേറ്റുകളില്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കൗണ്ടറുകളിലൂടെ പേപ്പര്‍ ടിക്കറ്റ് നല്കി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
ആലുവ, മുട്ടം, കളമശേരി, പുളിഞ്ചുവട്, കമ്പനിപ്പടി, കൊച്ചി യൂണിവേഴ്സിറ്റി സ്റ്റേഷനുകളില്‍ ഓരോ എന്‍ട്രി, എക്സിറ്റ് സ്റ്റേഷനുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.
നാളെ പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നതുവരെ എല്ലാ സ്റ്റേഷനുകളിലേയും ഓരോ ഗേറ്റ് ഇതുപോലെ പ്രവര്‍ത്തന സജ്ജമാക്കുന്നതാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോക്താക്കളുടെ എല്ലാ ആനൂകൂല്യങ്ങളും അനുവദിച്ചുകൊണ്ടാണ് പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നത് എന്നതിനാല്‍ കാര്‍ഡിലെ ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും അതേ പടി തുടരുന്നതാണ്.
ഇക്കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കില്‍ കസ്റ്റമര്‍ കെയറുമായോ സ്റ്റേഷന് സ്റ്റാഫുമായോ ബന്ധപ്പെടാവുന്നതാണെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

