ഓമശ്ശേരി∙ തിരുവോണ നാളിൽ കാണാതായ പതിനാലുകാരനെ കണ്ടെത്താനായില്ല. ഓമശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചുണ്ടക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന കിഴക്കേക്കര പുത്തൻ പുരക്കൽ വിനീതിന്റെയും സജിതയുടെയും മകനായ വിജിത് വിനീതിനെ ആണ് എട്ടു ദിവസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് വിജിത്.
ഓണസദ്യ കഴിഞ്ഞ് കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല. എന്നാൽ ആ ദിവസം സുഹൃത്തുക്കളോടൊപ്പം താമരശ്ശേരിയിൽ നിന്ന് സിനിമ കണ്ടതിനും ഈങ്ങാപ്പുഴ സ്റ്റുഡിയോയിൽ എത്തിയതിനും ദൃക്സാക്ഷികളുണ്ടെന്ന് പറയുന്നു.
രാത്രി വേനപ്പാറ വഴി കാൽനടയായി ഓമശ്ശേരിയിൽ എത്തിയതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകരൻ, സ്ഥിരസമിതി അധ്യക്ഷരായ യൂനുസ് അമ്പലക്കണ്ടി, പി.കെ.ഗംഗാധരൻ, അംഗങ്ങളായ എം.എം.രാധാമണി, കെ.ആനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥിയുടെ വീട് സന്ദർശിച്ചു. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി കെ.സുശീർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]