ആറന്മുള∙ അഷ്ടമിരോഹിണി വള്ളസദ്യയുടെ പാചകത്തിന്റെ തുടക്കത്തിനു ക്ഷേത്രത്തിലെ ഊട്ടുപുരയിലെ അടുപ്പിൽ ഇന്നലെ രാവിലെ അഗ്നി പകർന്നു. അരലക്ഷത്തിലധികം ഭക്തജനങ്ങൾ പങ്കെടുക്കുന്ന വള്ളസദ്യയും സമൂഹസദ്യയും നാളെയാണു നടക്കുക.ഇന്നലെ രാവിലെ 9.30നു ക്ഷേത്ര ശ്രീകോവിലിൽ നിന്നു പകർന്ന ഭദ്രദീപം പള്ളിയോട
സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ ഏറ്റുവാങ്ങി വള്ളപ്പാട്ടോടെ ഊട്ടുപുരയിൽ എത്തിച്ച ശേഷം നിലവിളക്കിൽ അഗ്നി പകർന്നു. തുടർന്നാണു പ്രത്യേകം തയാറാക്കിയ അടുപ്പിലേക്ക് അഗ്നി പകർന്ന് പാചക ഒരുക്കങ്ങൾക്കു തുടക്കം കുറിച്ചത്.
അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ കൺവീനർ പുതുകുളങ്ങര സുരേഷിന്റെ നേതൃത്വത്തിൽ നടക്കുന്നു.
വള്ളസദ്യയും സമൂഹസദ്യയും നാളെ രാവിലെ 10.30നു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പതിനൊന്നരയോടെ 52 പള്ളിയോടങ്ങളിൽ എത്തുന്നവർക്കും ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകും.
501 പറ അരിയുടെ ചോറാണു തയാറാക്കുന്നത്. അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെ വള്ളസദ്യയ്ക്കുള്ള വിഭവങ്ങൾ ചേർത്താണു സദ്യ വിളമ്പുക.
ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്തു മറ്റു ഭക്തജനങ്ങൾക്കുമാണു സദ്യ വിളമ്പുന്നത്.
ഏതാണ്ട് 500 ഓളം പേരാണ് ഇതുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിട്ടുള്ളത്.
ഭക്തജനങ്ങൾക്കു സംഭാവന നൽകുന്നതിനു ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ചേർന്ന് ആറന്മുള ദേവസ്വം ഓഫിസിലും ആനക്കൊട്ടിലിലും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നു.
പള്ളിയോട സേവാസംഘം ഓഫിസിലും ടിക്കറ്റുകൾ ലഭിക്കും.
സംഭാവന നൽകുന്നവർക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണു സദ്യ ക്രമീകരിച്ചിട്ടുള്ളത്. കരയിലെ വിശിഷ്ട
വ്യക്തികൾക്ക് വിനായക ഓഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി സദ്യ നൽകും.
സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ഇന്നു രാവിലെ 10ന് ആറന്മുള ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിക്കും. അഗ്നി പകരൽ ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.രേവതി, പള്ളിയോട
സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, അരി വഴിപാടായി സമർപ്പിച്ച സന്തോഷ് നായർ, കൺവീനർ പുതുക്കുളങ്ങര സുരേഷ്, നിർവാഹക സമിതിയംഗം രവീന്ദ്രൻ നായർ, ഹരിശ്ചന്ദ്രൻ, കെ.എസ്.സുരേഷ് കുമാർ, അജയ് ഗോപിനാഥ്, ബി.കൃഷ്ണകുമാർ, ഡോ.സുരേഷ്, പാർഥസാരഥി ആർ.പിള്ള, ടി.കെ.രവീന്ദ്രൻ നായർ, വിജയകുമാർ, ശശി കണ്ണങ്കേരി, മാലക്കര ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]