ആലത്തൂർ∙ തരൂർ തോണിപ്പാടം കാരമല ഇക്കോ ടൂറിസം കേന്ദ്രം ഇന്നു തുറക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വിനോദസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വികസിപ്പിച്ചെടുക്കുക എന്ന ഡെസ്റ്റിറ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ ആദ്യമായി നിർമിച്ച പ്രകൃതി സൗഹൃദ ടൂറിസം കേന്ദ്രമാണിത്.
കുട്ടികളുടെ പാർക്ക്, മുതിർന്നവർക്കള്ള ഓപ്പൺ ജിം, ശുചിമുറികൾ, ടിക്കറ്റ് കൗണ്ടർ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ. ഫോട്ടോഷൂട്ട് കേന്ദ്രം, ഉദ്യാനം എന്നിവ ഒരുക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ സൈക്ലിങ്, ട്രക്കിങ് സംവിധാനം എന്നിവ സജ്ജമാക്കും.
ടൂറിസം വകുപ്പ് 50 ലക്ഷം, തരൂർ പഞ്ചായത്ത് 33.5 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തിയാണ് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയത്.
ആലത്തൂരിൽ നിന്ന് അത്തിപ്പൊറ്റ പാലം വഴി തോണിപ്പാടം റൂട്ടിൽ സഞ്ചരിച്ചാൽ കാരമലയിലെത്താം. കാരമലയുടെ ചുറ്റുമുള്ള മലകളുടെ ഭംഗിയും മാട്ടുമലയുടെ സൗന്ദര്യ കാഴ്ചകളും കേന്ദ്രത്തിന്റെ സവിശേഷതയാണ്.
സമതലക്കാഴ്ചയായി കുന്നിനു മുകളിൽ നിന്ന് നെല്ലറയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരവുമുണ്ട്. ഇന്നു വൈകിട്ട് നാലിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]