ചെന്നൈ ∙ നടനും നിർമാതാവുമായ
പുതിയ ചിത്രത്തിനു ലഭിച്ച അഡ്വാൻസ് തുക ഉപയോഗിച്ചു സ്വന്തം വീട് സൗജന്യ സ്കൂളാക്കി മാറ്റി. ഹൊറർ ത്രില്ലർ ചിത്രമായ ‘കാഞ്ചന 4’നു ലഭിച്ച പണമാണു വിദ്യാലയത്തിനുവേണ്ടി ചെലവാക്കിയത്.
ലോറൻസിന്റെ ആദ്യ വീടാണിത്.
നടനും കുടുംബവും നിലവിൽ വാടകവീട്ടിലാണു കഴിയുന്നത്. നേരത്തേ ഈ വീട്ടിൽ അനാഥാലയവും നടത്തിയിട്ടുണ്ട്.
അന്നത്തെ കുട്ടികൾ വളർന്നതോടെയാണു സ്കൂളാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ അനാഥാലയത്തിൽ വളർന്നു പഠിച്ചയാളാണു പുതിയ സ്കൂളിലെ അധ്യാപകർ.
ചെന്നൈയിലെ ലോക്കൽ ട്രെയിനിൽ സ്വീറ്റ് ബോളി വിൽക്കുന്ന 80 വയസ്സുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ലോറൻസ്, അദ്ദേഹത്തിന്റെ അധ്വാനത്തിനു പ്രതിഫലമായി ഒരു ലക്ഷം രൂപ നൽകുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Raghava Lawrence എന്ന ഫെയ്സ്ബുക്ക് പേജിൽ നിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]