ഗവ. ഐടിഐയിൽ സ്പോട് അഡ്മിഷൻ
ചാലക്കുടി ∙ വിജയരാഘവപുരം ഗവ.
ഐടിഐയിൽ പ്ലമർ (ഒരു വർഷ കോഴ്സ്), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷ കോഴ്സ്), ഇലക്ട്രീഷൻ എന്നിവയിൽ എസ്സി, എസ്ടി വിഭാഗത്തിന് നീക്കി വച്ചതിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പത്താം ക്ലാസ് കഴിഞ്ഞവർ 30നകം സർട്ടിഫിക്കറ്റുമായി ഓഫിസിൽ സ്പോട് അഡ്മിഷന് എത്തണം.
ഇതുവരെ അപേക്ഷിക്കാത്തവരെയും പരിഗണിക്കും. പ്രായ പരിധിയില്ല.
ഫീസ് ഇല്ല. മുഴുവൻ പഠനവും സൗജന്യമാണെന്നതിനു പുറമേ എല്ലാവർക്കും പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം, സ്റ്റഡി ടൂർ അലവൻസ്, ടെക്സ്റ്റ് ബുക്കുകൾ എന്നിവ സൗജന്യമായി നൽകും.
എസ്സി, എസ്ടി വിദ്യാർഥികൾക്കു സ്റ്റൈപെൻഡ്, ഹോസ്റ്റൽ അലവൻസ്, ലംപ്സം ഗ്രാൻഡ്, ടൂൾ കിറ്റ് അലവൻസ്, പാസാകുന്ന എല്ലാവർക്കും പ്ലേസ്മെന്റ് പിന്തുണ എന്നിവ നൽകും. ഫോൺ 9496450960, 7356289695.
അധ്യാപക ഒഴിവ്
കല്ലേറ്റുംകര∙ കെ.
കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 15 ന് 10 ന് .
8547005080. ചെന്ത്രാപ്പിന്നി ∙ചാമക്കാല ഗവ.
മാപ്പിള സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവു ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് രാവിലെ 10ന്.
ഫോൺ: 0480 2836564, 9745839133.
ഒഴിവ്
ചാവക്കാട്∙ ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് 10.30ന്.
ഫോൺ: 9633298129. ആലപ്പാട്∙ ആലപ്പാടുള്ള അന്തിക്കാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്സിങ് ഓഫിസർ (പ്രായപരിധി –36), ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
കൂടിക്കാഴ്ച 15ന് ഉച്ചയ്ക്ക് 12ന് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ. കിഴുപ്പിള്ളിക്കര∙ ഗവ.നളന്ദ ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ്ടി അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 18നു 11ന് സ്കൂൾ ഓഫിസിൽ.
9847616562.
വൈദ്യുതി മുടങ്ങും
എളനാട് ∙ രാമൻചെട്ടി, കുട്ടാടൻചിറ മേഖലകളിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
വോക്ക് ഇൻ ഇന്റർവ്യൂ
മണ്ണുത്തി ∙ വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളജിലെ വിവിധ കോഴ്സുകളിൽ ടീച്ചിങ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ്, ക്ലർക്ക്-അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് 23, 24, 25 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കുന്നു. www.kvasu.ac.in 0487-2370451.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]