വരാപ്പുഴ ∙ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചപ്പോൾ ലഭിച്ച ബാഗിൽ നിന്നു മാലയും കൈച്ചെയിനും കമ്മലുകളും അടങ്ങുന്ന അഞ്ചു പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ലഭിച്ച ഹരിതകർമ സേനാംഗങ്ങൾ വാർഡ് അംഗത്തിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി ആഭരണങ്ങൾ തിരികെ ഏൽപിച്ചു. ലത വിജയൻ, ചിത്തിര സജീഷ്, വിനീത സ്വരാജ് എന്നിവരാണ് ആഭരണങ്ങൾ തിരികെ ഏൽപിച്ചു നന്മയുടെയും സത്യസന്ധതയുടെയും മാതൃകയായത്.
കോട്ടുവള്ളി കൈതാരം നെൽക്കുന്നശേരി വിൽസൻ തോമസിന്റെ വീട്ടിൽ നിന്നു കൈമാറിയ ബാഗിൽ പഴയ വസ്ത്രങ്ങളുടെ ഇടയിലാണ് ചെപ്പിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കണ്ടെത്തിയത്.
ഉടൻ വാർഡ് അംഗമായ സിന്ധു നാരായണൻകുട്ടിയെ വിവരം അറിയിച്ച ശേഷം അവ ഉടമയുടെ മകളെ ഏൽപിച്ചു. ഹരിതകർമ സേന അംഗങ്ങളെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]