കല്ലറ ∙ പുത്തൻപള്ളി – കല്ലറ റോഡിൽ കളമ്പുകാട് പാലത്തിലെ കൽക്കെട്ടിൽ വളർന്നു നിൽക്കുന്ന പാഴ്മരം അപകട ഭീഷണിയുയർത്തുന്നു.
65 വർഷം മുൻപ് നിർമിച്ച പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീഴ്ത്തിയാണ് മരം നിൽക്കുന്നത്. കൂടാതെ മരം വൈദ്യുതി ലൈനിൽ മുട്ടിയും നിൽക്കുകയാണ്.
പാലത്തിന് അപകട ഭീഷണി ഉയർത്തി വളർന്നു നിൽക്കുന്ന മരം വെട്ടിനീക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ല.
കഴിഞ്ഞ ദിവസം ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ കുറച്ച് കമ്പുകൾ വെട്ടി നീക്കിയിരുന്നു.
മരം വെട്ടി നീക്കി അപകടം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
“കൽക്കെട്ടിൽ വളർന്നു നിൽക്കുന്ന മരം വെട്ടി നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. വൈദ്യുതി ലൈൻ ഓഫ് ചെയ്താലേ മരം വെട്ടി നീക്കാൻ കഴിയൂ.
കെഎസ്ഇബി–പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒന്നിച്ചു ചേർന്ന് നടപടി സ്വീകരിക്കും.”
ജോണി തോട്ടുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ്, കല്ലറ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]