കന്യാകുമാരി∙ ടൗണിന്റെ ഹൃദയഭാഗത്ത് തിരക്കേറിയ മെയിൻ റോഡിലുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നാട്ടുകാർ. ഇന്നലെ വൈകിട്ട് 3 മണിയോടെ റെയിൽവേ സ്റ്റേഷനു മുന്നിൽ നിയന്ത്രണംവിട്ടു പാഞ്ഞ ക്രെയിൻ കവർന്നത് രണ്ടു യുവാക്കളുടെ ജീവനാണ്. ബ്രേക്കിന്റെ തകരാറാണോ അമിത വേഗമാണോ അപകടകാരണമെന്ന് വ്യക്തമല്ല.
ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വിനോദ സഞ്ചാരികളും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്രചെയ്യുന്ന ഭാഗത്താണ് അപകടമുണ്ടായത്. സമീപത്തുള്ള സ്കൂൾ വിടാൻ കുറച്ചുനേരം മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം നടന്നതെന്ന് പറയുമ്പോൾ നാട്ടുകാരുടെ മുഖത്ത് നടുക്കവും ആശ്വാസവും.മരിച്ച മുഹമ്മദ് ഷാ കടപ്പുറത്ത് കടയിലെ ജോലിയും ചെറിയ കച്ചവടങ്ങളും ചെയ്യുന്നയാളാണ്.ഒന്നര വർഷം മുൻപായിരുന്നു വിവാഹം.
മരിച്ച ശബരിഗിരി കേറ്ററിങ് കോളജിൽ ഒരാഴ്ച മുൻപാണ് ചേർന്നത്. വിവേകാനന്ദപുരം ഭാഗത്തു നിന്നു വന്ന ക്രെയിൻ റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. ഇതിനു ശേഷം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള റോഡിന്റെ ഇറക്കത്തിൽ നിയന്ത്രണംവിട്ട് തലങ്ങുംവിലങ്ങും പാഞ്ഞ ക്രെയിൻ റോഡരികിൽ നിന്നവരെയും ബൈക്ക് യാത്രികനെയും ഇടിച്ചിട്ട
ശേഷമാണ് ഫുട്പാത്തിലേക്ക് കയറി നിന്നത്.
പലരും ഓടിമാറുകയായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി മരിച്ചവരെയും പരുക്കേറ്റവരെയും ആംബുലൻസുകളിൽ ആശാരിപള്ളം മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വേറെ ഡ്രൈവറെ ഉപയോഗിച്ചാണ് ക്രെയിൻ സ്ഥലത്തു നിന്ന് മാറ്റിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]