പാലാ ∙ കേബിൾ ഇടാനായി കിടങ്ങൂർ-പാദുവ റോഡ് സ്വകാര്യ മൊബൈൽ കമ്പനിക്കാർ കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും നന്നാക്കാൻ നടപടിയില്ല. മാന്താടിക്കവല മുതൽ പാദുവ വരെയുള്ള 3 കിലോമീറ്ററാണ് റോഡ് വശം വെട്ടിപ്പൊളിച്ച് കേബിൾ ഇട്ടത്. ചിലയിടങ്ങളിൽ മെഷീൻ ഉപയോഗിച്ചാണ് കേബിൾ ഇട്ടത്. എന്നാൽ പാറയുണ്ടെന്ന പേരിൽ ഭൂരിഭാഗം സ്ഥലത്തും തൊഴിലാളികളെ ഉപയോഗിച്ച് ടാറിങ് ഉൾപ്പെടെ വെട്ടിപ്പൊളിച്ചാണ് ഓട
തീർത്തത്. ഓട
നിർമിച്ചശേഷം ആഴ്ചകൾ കഴിഞ്ഞാണ് കേബിളിട്ടത്. കേബിളിട്ടശേഷവും പൂർണമായി ഓട
മൂടിയില്ല.
ആഴ്ചകൾക്കുശേഷം താഴ്ച കുറവാണെന്ന പേരിൽ ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യാൻ ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഓടയ്ക്ക് മുകളിലിട്ട
കോൺക്രീറ്റ്, റോഡ് വക്കിൽ 3 ഇഞ്ച് വരെ ഉയരത്തിൽ കട്ടിങ്ങായി നിൽക്കുകയാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.
റോഡ് വക്കിൽ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് കട്ടിങ് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
വീടുകൾക്ക് മുൻപിൽ പോലും ഓട
കോൺക്രീറ്റ് ചെയ്യാതെ കിടക്കുകയാണ്. ഓടയിൽ വീണ് വീട്ടമ്മയ്ക്കു പരുക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
ഒട്ടേറെ തവണ പൊതുമരാമത്ത് അധികൃതരോട് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് വശങ്ങളിൽ നിരപ്പാക്കാതെ കിടക്കുന്ന മണ്ണിലും കല്ലിലും കയറ്റി എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ട
ഗതികേടാണുള്ളത്. റോഡിലെ അപകടാവസ്ഥക്കു പരിഹാരം കാണാൻ തയാറായില്ലെങ്കിൽ പൊതുമരാമത്ത് മന്ത്രിക്കു പരാതി നൽകാനും ഓഫിസിനു മുൻപിൽ സമരം നടത്താനും ഒരുങ്ങുകയാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]