മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. വെളിച്ചം കണ്ടാൽ പാഞ്ഞടുക്കുന്ന കാട്ടാനയെ ഉടൻ ഉൾവനത്തിലേക്ക് തുരത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യമൃഗ ശല്യം കാലങ്ങളായി രൂക്ഷമായി തുടരുന്ന തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂരിൽ വനാതിർത്തി പ്രദേശങ്ങളിൽ ട്രഞ്ചും ഫെൻസിങ്ങും തകർന്നതാണ് കാട്ടാന ശല്യം ഏറാൻ കാരണം.
2 ഫോറസ്റ്റ് റേഞ്ചുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്ത് കാവൽ ഇരു റേഞ്ചുകളിൽ നിന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം തോമസ് പിണക്കാട്ടുപറമ്പിലിന്റെ തോട്ടത്തിൽ കാട്ടാന വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. വാഴയും കാപ്പിയും ഒരേക്കറോളം തീറ്റപ്പുൽ കൃഷിയും കാട്ടാന നശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]