കാസർകോട്: ബളാൽ പരപ്പയിലെ സൂപ്പർ മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളിൽ പ്രതിയെ തെരയുകയാണ് പൊലീസ്. രണ്ടു ദിവസത്തിനിടെ മൂന്ന് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ കൃത്യമായി സി സി ടി വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച അർധരാത്രി കവർച്ച നടന്നത്.
ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റിനകത്ത് കറൻസി നോട്ടുകൾ ചിതറികിടക്കുന്ന നിലയിലായിരുന്നു. 50,000 രൂപ നഷ്ടമായി. അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്ന് അയ്യായിരം രൂപ നഷ്ടപ്പെട്ടു. ഒരു മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണിത്. പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. കള്ളന്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. മങ്കിക്യാപ് ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്.
രണ്ട് ദിവസം മുമ്പ് ഇവിടുത്തെ സപ്ലൈക്കോയിലും മോഷണം നടന്നിരുന്നു. മോഷണം തുടർച്ചയായതോടെ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സിസി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]