കൊച്ചി ∙ കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ
മകൻ ഒളിവിൽത്തന്നെ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പരാതി നൽകാൻ കുടുംബം തയാറായിട്ടില്ല. ഇന്നലെ വൈകിട്ട് കലൂരിൽ ഗ്രേസി നടത്തുന്ന ബ്യൂട്ടി പാർലറിലെത്തി മകൻ ഷെഫിൻ ജോസഫ് (23) പണമാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കടയിലുണ്ടായിരുന്ന തർക്കത്തിനിടെ ഷെഫിൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തുകയായിരുന്നു. തുടർന്ന് ഷെഫിൻ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു.
ഷെഫിൻ ലഹരിക്ക് അടിമയാണെന്നാണ് അറിയുന്നതെന്നും ഇക്കാര്യം സ്ഥിരീകരിക്കണമെന്നും
വൃത്തങ്ങൾ പറഞ്ഞു.
കുടുംബം പരാതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് എടുക്കുന്ന കാര്യങ്ങൾ തീരുമാനിക്കുകയെന്നും ഷെഫിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം നടന്നിരിക്കുന്ന സാഹചര്യത്തിൽ ഗ്രേസിയുടെ മൊഴിയുമെടുക്കും.
മകന് കൗൺസലിങ് നൽകുന്ന കാര്യങ്ങളാണ് ഗ്രേസി പൊലീസുമായി സംസാരിച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്. 2015–2020ൽ കലൂർ സൗത്തിൽ നിന്നുള്ള കോണ്ഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]