കറുകച്ചാൽ ∙ കറന്റ് കിട്ടിയാലുടൻ ടൗണിലെ നിരീക്ഷണ ക്യാമറ പദ്ധതി ‘ഓണാകും’. ക്യാമറ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി വൈദ്യുത കണക്ഷനു വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ്.
വാഴൂർ-ചങ്ങനാശ്ശേരി റോഡിൽ നെത്തല്ലൂർ മുതൽ പഞ്ചായത്തുപടി വരെ 10 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറയുടെ മോണിറ്ററും കൺട്രോൾ സംവിധാനവും കറുകച്ചാൽ പൊലീസ് സ്റ്റേഷനിലാണ് സ്ഥാപിച്ചിട്ടുള്ളത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ ഒരു ക്യാമറ ഉണ്ടാകും.
മണിമല, മല്ലപ്പള്ളി റോഡും ക്യാമറ സർവെയ്ലൻസ് ഉണ്ടാകും. ജില്ലാ പഞ്ചായത്ത് 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണം.
6 വർഷം മുൻപ് തുടങ്ങിയതാണ് ഈ പദ്ധതി. നെത്തല്ലൂർ ജംക്ഷൻ മുതൽ എൻഎസ്എസ് പടി വരെ 30 ക്യാമറകൾ സ്ഥാപിക്കാനായി 10 ലക്ഷം രൂപ 6 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു.
എസ്റ്റിമേറ്റ് പൂർത്തിയായപ്പോൾ തുക 20 ലക്ഷമായി കൂടുകയും ക്യാമറകൾ 16 ആയി ചുരുങ്ങുകയും ചെയ്തു. പിഡബ്ല്യുഡി ഇലക്ട്രോണിക് വിഭാഗത്തിനായിരുന്നു ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി നൽകിയത്.
ജില്ലാ പഞ്ചായത്ത് നിർദിഷ്ട തുക പിഡബ്ല്യുഡിയിൽ അടയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ സാങ്കേതിക പ്രശ്നം മൂലം പദ്ധതി നടപ്പായില്ല. പദ്ധതി തുക പിഡബ്ല്യുഡി അക്കൗണ്ടിലേക്ക് പോകുകയും ചെയ്തു.
പിന്നീട് തുക തിരികെ ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പിഡബ്ല്യുഡി വകുപ്പിന് കത്ത് നൽകിയതിനു പിന്നാലെയാണ് ക്യാമറ സ്ഥാപിക്കാൻ വീണ്ടും പദ്ധതിയിട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]