തുറവൂർ ∙ ദേശീയപാതയോരത്ത് ചന്തിരൂരിൽ ട്രാൻസ്ഫോമറും വൈദ്യുതത്തൂണുകളും മാറ്റിയിടുന്ന ജോലികൾ പുരോഗമിക്കുന്നു. അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായാണ് ജോലികൾ നടക്കുന്നത്.
5–ാമത്തെ റീച്ചായ ചന്തിരൂർ മുതൽ അരൂർ ബൈപാസ് വരെയുള്ള ഭാഗങ്ങളിൽ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന് പാതയുടെ ഇരുവശത്തും ലോഞ്ചിങ് ഗാൻട്രിയുടെ റയിലുകൾ സ്ഥാപിക്കണം. എന്നാൽ ഈ ഭാഗത്താണ് വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോമറുകളും ഉള്ളത്.
ഇതു മാറ്റിയാൽ ഗർഡർ സ്ഥാപിക്കുന്നതിനായി ലോഞ്ചിങ് ഗ്യാൻട്രി സ്ഥാപിക്കാൻ സാധിക്കൂ. ഇതു കൂടാതെ വശങ്ങളിൽ കാന നിർമിക്കുന്നതിനും മറ്റുമായാണ് റോഡിന്റെ വശങ്ങളിലുള്ള ട്രാൻസ്ഫോമറും പോസ്റ്റുകളും മാറ്റിയിടുന്നത്.
ചന്തിരൂർ പാലം മുതൽ അരൂർ ക്ഷേത്രം വരെ റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് പ്രവൃത്തികൾ നടക്കുന്നത്.റോഡരികിലുള്ള മരങ്ങളും കെട്ടിടങ്ങളും പുതുതായി അക്വയർ ചെയ്ത സ്ഥലവും ഏറ്റെടുത്തു കൊണ്ടാണ് നടപടികൾ മുന്നോട്ടു പോകുന്നത്.
ചന്തിരൂർ സ്കൂളിന്റെ ഭാഗത്താണ് ഇപ്പോൾ ഗർഡർ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചിട്ടുള്ളത്. ഏറെ ഗതാഗതപ്രശ്നങ്ങ ൾ നേരിടുന്ന സ്ഥലമാണിത്. വൻകിട
സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി ശാലകളും കോൾഡ് സ്റ്റോറേജുകളും പാഴ്സൽ സർവീസ് കേന്ദ്രങ്ങളും ഉള്ള പ്രദേശത്ത് കണ്ടെയ്നർ ലോറികൾ അടക്കമുള്ള ചരക്കു വാഹനങ്ങളുടെ സാന്നിധ്യവും ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]