ആലുവ∙ ബാങ്ക് കവലയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. ‘കട
കാലിയാക്കൽ’ ബോർഡ് വച്ചു പ്രവർത്തിക്കുന്ന താൽക്കാലിക തുണിക്കടയിൽ ഉച്ചയ്ക്കു 12നാണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു.
ഇതിനിടെ തീയും പുകയും പരിസരമാകെ വ്യാപിച്ചു. ആലുവ, പെരുമ്പാവൂർ, അങ്കമാലി, കളമശേരി, ഏലൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന 2 മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
പെട്ടെന്നു തീപിടിക്കാവുന്ന സാധനങ്ങൾ രക്ഷാപ്രവർത്തകർ നീക്കിയത് അപകടത്തിന്റെ ആഘാതം കുറച്ചു.പുത്തൻമഠത്തിൽ വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 75 വർഷം പഴക്കമുണ്ട്.
5 മുറികളുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായ ഭാഗത്തേക്ക് അഗ്നിരക്ഷാസേനയ്ക്ക് എത്താൻ തടസ്സം നേരിട്ടതിനാൽ ഏതാനും ഭാഗം പൊളിച്ചാണ് കയറിയത്. 8 മാസം മുൻപാണ് ശ്രീമൂലനഗരം സ്വദേശിനി ഇവിടെ ‘കട
കാലിയാക്കൽ’ വ്യാപാരം തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]