നെടുങ്കണ്ടം ∙ അഗ്നിവീർ റിക്രൂട്മെന്റ് റാലിയുടെ രണ്ടാം ദിനം പൂർത്തിയായി. വേണ്ടത്ര താമസസൗകര്യങ്ങളില്ലാത്തത് ഉദ്യോഗാർഥികളെ വലച്ചു.
ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 600 ഉദ്യോഗാർഥികളാണ് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്തത്. കട്ടപ്പന, നെടുങ്കണ്ടം, രാമക്കൽമേട് പ്രദേശങ്ങളിൽ താമസ സൗകര്യങ്ങളുണ്ടെങ്കിലും ഇന്നലെ നെടുങ്കണ്ടം ടൗണിലെ ഹോട്ടലുകളും ലോഡ്ജുകളും പൂർണമായും നിറഞ്ഞിരുന്നു.
ഇതോടെ രാത്രി വൈകി എത്തിയവർ ഉൾപ്പെടെ പലരും ബസ് സ്റ്റാൻഡിലും പരിസരത്തും കടത്തിണ്ണകളിലുമാണ് രാത്രി കഴിഞ്ഞത്.
രാമക്കൽമേട്ടിലെ റിസോർട്ടുകളിൽ റൂമുകൾ ഒഴിവുണ്ടായിരുന്നെങ്കിലും വിവരം അറിയാത്തതും വാഹന സൗകര്യങ്ങൾ ലഭിക്കാത്തതുമാണ് വിനയായത്. രാമക്കൽമേട്ടിൽ താമസിക്കുന്ന ഉദ്യോഗാർഥികളെ പുലർച്ചെ മൂന്നരയോടെ നെടുങ്കണ്ടത്ത് എത്തിക്കാൻ രാമക്കൽമേട്ടിൽ നിന്നു കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് രാമക്കൽമേട്, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വകാര്യ റിസോർട്ടുകളിൽ ന്യായമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും.
രാമക്കൽമേട്ടിൽ താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാർഥികൾക്ക് 95268 36718, 94472 32276 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ആവശ്യമെങ്കിൽ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ഇന്ന് കൊല്ലം ജില്ലയിൽ നിന്ന് ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ 829 പേരും നാളെ 7 ജില്ലകളിൽ നിന്നായി ടെക്നിക്കൽ സ്റ്റാഫ് വിഭാഗത്തിൽ 843 പേരും റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കും. നാളെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 14നു മെഡിക്കൽ ടെസ്റ്റ് നടത്തും.ജനറൽ ഡ്യൂട്ടിക്കുള്ള ഉദ്യോഗാർഥികളിൽ നിന്നു പാരാറെജിമെന്റിലേക്ക് പോകാൻ താൽപര്യമുള്ളവർക്ക് 15ന് 5 കിലോമീറ്റർ റണ്ണിങ് റേസ് നടത്തും.
120 കരസേനാ ഉദ്യോഗസ്ഥർക്കാണ് റിക്രൂട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]