ചേർപ്പ് ∙ ചൊവ്വൂർ പാമ്പാൻ തോടിനും കപ്പേളയ്ക്കും ഇടയിൽ അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് സാരമായ പരുക്കേറ്റു. പെരുമ്പിള്ളിശേരി മുളക്കൽ വീട്ടിൽ രേഷ്(49), ഭാര്യ ലത(46) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം. തൃശൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന അന്നം എന്ന സ്വകാര്യ ബസ്, വലത്തോട്ട് തിരിയുകയായിരുന്ന ബൈക്കിനു പിന്നിലെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ സാരമായി പരുക്കേറ്റ ഇരുവരും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]