മൂവാറ്റുപുഴ∙ എംസി റോഡിലെ കൂറ്റൻ കുഴി മൂടുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കുഴി എങ്ങനെ മൂടണം എന്നതിനെക്കുറിച്ചും ഇതിനുള്ള തുക സംബന്ധിച്ചും ഇന്നലെ തിരുവനന്തപുരത്തു നടന്ന കിഫ്ബി യോഗത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. കിഫ്ബി നിർദേശം അനുസരിച്ചാകും കുഴി മൂടുക. വ്യാപാരികൾക്കും നഗരവാസികൾക്കും ദുരിതമായി മാറിയ കുഴി മൂടുന്നതിൽ ഇനിയും കാലതാമസം വരുത്താൻ കഴിയില്ലെന്ന നിലപാട് മാത്യു കുഴൽനാടൻ എംഎൽഎ കിഫ്ബി അധികൃതരെ അറിയിച്ചിരുന്നു.
കുഴിയിൽ കണ്ടെത്തിയ കാനകൾക്കു പകരം റോഡരികിലൂടെ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ഇന്നലെ ആരംഭിച്ചത്.
ഇതിനായി കുഴിയുടെ സമീപത്ത് കൂറ്റൻ കോൺക്രീറ്റ് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള മറ്റൊരു കുഴി കുഴിച്ചു. കച്ചേരിത്താഴത്ത് കവിത റോഡിനു ശേഷമുള്ള ഭാഗം പൂർണമായി അടച്ച ശേഷമാണ് കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. നിലവിൽ കുഴിയുടെ സമീപത്തു കൂടി കടന്നു പോകുന്ന കാനകൾക്കു പകരം നഗര റോഡിന്റെ ഇരു വശത്തും കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് കാനകൾ നിർമിക്കാനാണു തീരുമാനം.
റോഡിന്റെ ഒരു ഭാഗത്ത് രാജേശ്വരി ഹോട്ടലിനു മുൻപിൽ നിന്ന് കാന നേരെ പുഴയിലേക്ക് എത്തിക്കും. മറുവശത്ത് നഗരസഭ ഓഫിസിന്റെ അരികിലൂടെ പുഴയിലേക്ക് കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കും. ഇതിനുള്ള അനുമതി നഗരസഭ നൽകിയിട്ടുണ്ട്. കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് കാനകൾ ബന്ധിപ്പിച്ച ശേഷമായിരിക്കും വലിയ കുഴി മൂടുന്ന ജോലികൾ ആരംഭിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]