വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ്
വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). പ്രതിയെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്നും എഫ്ബിഐയുടെ കുറിപ്പിൽ പറയുന്നു.
ടീഷർട്ടും ജീൻസും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
‘യൂട്ടവാലി യൂണിവേഴ്സിറ്റിയിൽ ചാർലി കിർക്ക്
സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ്.’–എഫ്ബിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഒപ്പം നൽകിയിട്ടുണ്ട്.
അതേസമയം, കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
യുഎസിൽ സാധാരണക്കാരന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്.
യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയാണ് കിർക്കിന് വെടിയേറ്റത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @FBISaltLakeCity എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]