പെരുമ്പടപ്പ്∙ മരത്തിൽ കുടുങ്ങി കിടന്ന കാക്കയെ രക്ഷിക്കാൻ ബെംഗളൂരുവിൽ നിന്ന് പറന്നെത്തി ജീവകാരുണ്യ പ്രവർത്തകൻ മുകേഷ് ജെയിൻ. പെരുമ്പടപ്പ് – കുമ്പളങ്ങി പാലത്തിനു സമീപമുള്ള വലിയ വൃക്ഷത്തിൽ മുപ്പതടിയോളം ഉയരത്തിൽ പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങി കിടന്ന കാക്കയെയാണു മുകേഷ് രക്ഷപ്പെടുത്തിയത്. കാക്ക കുടുങ്ങിക്കിടക്കുന്ന വിവരം നാട്ടുകാരാണ് മുകേഷ് ജെയിനെ അറിയിച്ചത്.
ബെംഗളൂരുവിലായിരുന്ന അദ്ദേഹം അടുത്ത ഫ്ലൈറ്റിൽ തന്നെ കൊച്ചിയിൽ എത്തുകയായിരുന്നു.
പക്ഷികളെ രക്ഷിക്കാനുള്ള ഉപകരണം വീട്ടിൽ നിന്നെടുത്ത് സഹപ്രവർത്തകരായ എം.എം.സലിം ,വി.എ.അൻസാർ എന്നിവരോടൊപ്പം കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു. കാക്ക കുടുങ്ങിക്കിടക്കുന്ന വിവരം അറിയിച്ച എം.എസ്.രാജേഷ് കുമാർ ,കെ.കെ.സത്യപാലൻ എന്നിവരും സഹായത്തിനെത്തി.
2007 മുതലാണ് മുകേഷ് പക്ഷികളെ രക്ഷിക്കുന്ന പ്രവർത്തനം തുടങ്ങിയത്. ഇതിനകം ആറായിരത്തോളം പക്ഷികളെ രക്ഷിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]