മണർകാട് ∙ കാലപ്പഴക്കം ചെന്ന മണർകാട് പഞ്ചായത്തിന്റെ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിൽ. കടമുറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി വൈകി കോൺക്രീറ്റ് പാളികൾ ഇളകിവീണു. കോംപ്ലക്സിന്റെ താഴത്തെ നിലയിൽ ഇലക്ട്രോണിക്സ് കടകളടക്കം മൂന്ന് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിനു മുന്നിലേക്കാണ് കോൺക്രീറ്റ് പാളികൾ ഇളകി വീണത്.
കോംപ്ലക്സിന്റെ അപകടാവസ്ഥയെക്കുറിച്ച് മലയാള മനോരമ നേരത്തെ വാർത്ത നൽകിയിരുന്നു. ഒന്നാം നിലയുടെ മറ്റു ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണ്. കെട്ടിടത്തിന്റെ മിക്കഭാഗങ്ങളിലും കമ്പി പുറത്തുവന്നിട്ടുമുണ്ട്.
കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നുവെങ്കിലും വൈകുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]