പെരുമ്പാവൂർ ∙ എറണാകുളം–പെരുമ്പാവൂർ റൂട്ടിൽ രാത്രി കെഎസ്ആർടിസി ബസുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. 10നും 11നും ബസുകളുണ്ട്.
10നുള്ള ബസ് കുറെ നാളുകളായി കൃത്യമായി സർവീസ് നടത്തുന്നില്ല. അതിനാൽ 11നുള്ള ബസിൽ വൻ തിരക്കാണ്.
10നുള്ള ബസ് കിട്ടുമെന്നു കരുതി 9.30 മുതൽ കാത്തിരിക്കുന്നവർ 11നുള്ള ബസിൽ ഇടിച്ചു കയറണം. ബസിനുള്ളിൽ തിങ്ങി ഞെരുങ്ങിയാണ് യാത്ര.
എറണാകുളത്തു നിന്ന് ആലുവ എത്തിയാലും മിക്കവാറും തിരക്കൊഴിയാറില്ല.
സ്ത്രീകൾ ഉൾപ്പെടെ സീറ്റ് കിട്ടാതെ തിങ്ങിഞെരുങ്ങിയാണു നിൽക്കുന്നത്. ചില യാത്രക്കാർക്ക് കയറാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
എറണാകുളത്തു ജോലി ചെയ്യുന്ന ഒട്ടേറെ പേർ രാത്രി കിഴക്കൻ മേഖലയിലേക്കു പോകുന്നുണ്ട്. ഇവരാണ് ദുരിതമനുഭവിക്കുന്നത്.
10 മണിയുടെ സർവീസ് പുനരാരംഭിക്കണമെന്നും പുതിയ സർവീസുകൾ ആരംഭിക്കണമെന്നുമാണ് ആവശ്യം. മന്ത്രി കെ.ബി.ഗണേഷ്കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും യാത്രക്കാർ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]